വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന് വന്നു അവരുമായി കണകൂ തീര്ത്തു.
Cross references
“സ്വര്ഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണകൂ തീര്പ്പാന് ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
എന്നാല് അവന് ദുഷ്ടദാസനായിയജമാനന് വരുവാന് താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,
പിന്നെ മണവാളന് താമസിക്കുമ്പോള് എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
പിന്നെ അവന് ശിഷ്യന്മാരോടു പറഞ്ഞതുധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകന് ഉണ്ടായിരുന്നു; അവന് അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര് അവനെ കുറ്റം പറഞ്ഞു.
ധനവാനായോരു മനുഷ്യന് ഉണ്ടായിരുന്നു; അവന് ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.
നമ്മില് ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നുമില്ല.
ആ അടിസ്ഥാനത്തിന്മേല് ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോല് എന്നിവ പണിയുന്നു എങ്കില് അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
അവനവന് ശരീരത്തില് ഇരിക്കുമ്പോള് ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.
സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില് അനേകര് ഉപദേഷ്ടാക്കന്മാര് ആകരുതു.