Home Bibles യെഹെസ്കേൽ 19:2 · മലയാളം ബൈബിൾ
യെഹെസ്കേൽ 19:2 · മലയാളം ബൈബിൾ

നിന്റെ അമ്മ ആരായിരുന്നു; ഒരു സിംഹി തന്നേ; അവള്‍ സിംഹങ്ങളുടെ ഇടയില്‍ കിടന്നു തന്റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയില്‍ വളര്‍ത്തി.

Cross references

യോബ് 4:11

സിംഹം ഇരയില്ലായ്കയാല്‍ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു;

സങ്കീർത്തനങ്ങൾ 58:6

ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.

യേശയ്യാവ് 5:29

അവരുടെ ഗര്‍ജ്ജനം സിംഹത്തിന്റേതുപോലെ ഇരിക്കും; അവര്‍ ബാലസിംഹങ്ങളെപ്പോലെ ഗര്‍ജ്ജിക്കും; അവര്‍ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.

യേശയ്യാവ് 11:6

ചെന്നായി കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.

നാഹൂം 2:11

ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചല്‍പുറവും എവിടെ?

സെഫന്യാവു 3:1

മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം!

സഖറിയാവ് 11:3

ഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവര്‍ മുറയിടുന്നതു കേട്ടുവോ? യോര്‍ദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗര്‍ജ്ജനം കേട്ടുവോ?

Interlinear

Choose Theme