Home Bibles മർക്കോസ് 14:55 · മലയാളം ബൈബിൾ
മർക്കോസ് 14:55 · മലയാളം ബൈബിൾ

മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.

Cross references

1 രാജാക്കന്മാർ 21:10

നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിഅവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍ ; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.

1 രാജാക്കന്മാർ 21:13

നീചന്മാരായ രണ്ടു ആളുകള്‍ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍ ജനത്തിന്റെ മുമ്പില്‍ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.

സങ്കീർത്തനങ്ങൾ 27:12

എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.

സങ്കീർത്തനങ്ങൾ 35:11

കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.

ദാനിയേൽ 6:4

ആകയാല്‍ അദ്ധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ചു ദാനീയേലിന്നു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു; എന്നാല്‍ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ടു ഒരു തെറ്റും കുറ്റുവും അവനില്‍ കണ്ടെത്തിയില്ല.

മത്തായി 5:22

ഞാനോ നിങ്ങളോടു പറയുന്നതുസഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകുംസഹോദരനോടു നിസ്സാര എന്നും പറഞ്ഞാല്‍ ന്യായാധിപസഭയുടെ മുമ്പില്‍ നില്‍ക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നി നരകത്തിനു യോഗ്യനാകും.

മത്തായി 26:59

കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.

യോഹന്നാൻ 18:21

രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാന്‍ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാന്‍ പറഞ്ഞതു അവര്‍ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.

പ്രവൃത്തികൾ 6:11

അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കിഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,

1 പത്രോസ് 3:16

ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിന്നു നല്ലമനസ്സാക്ഷിയുള്ളവരായിരിപ്പിന്‍ .

Interlinear

Choose Theme