Home Bibles സങ്കീർത്തനങ്ങൾ 27:12 · മലയാളം ബൈബിൾ
സങ്കീർത്തനങ്ങൾ 27:12 · മലയാളം ബൈബിൾ

എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.

Cross references

പുറപ്പാട് 20:16

കൂട്ടുകാരന്റെ നേരെ കള്ളസ്സാക്ഷ്യം പറയരുതു.

ആവർത്തനം 19:16

ഒരുത്തന്റെ നേരെ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവന്നു വിരോധമായി എഴുന്നേറ്റാല്‍

1 ശമൂവേൽ 22:9

അപ്പോള്‍ ശൌലിന്റെ ഭൃത്യന്മാരുടെ കൂട്ടത്തില്‍ നിന്നിരുന്ന എദോമ്യനായ ദോവേഗ്നോബില്‍ അഹീതൂബിന്റെ മകനായ അഹീമേലക്കിന്റെ അടുക്കല്‍ യിശ്ശായിയുടെ മകന്‍ വന്നതു ഞാന്‍ കണ്ടു.

1 ശമൂവേൽ 26:19

ആകയാല്‍ യജമാനനായ രാജാവു അടിയന്റെ വാക്കു കേള്‍ക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കില്‍ അവന്‍ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യര്‍ എങ്കിലോ അവര്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തില്‍ എനിക്കു പങ്കില്ലാതാകുംവണ്ണം അവര്‍ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.

2 ശമൂവേൽ 16:7

ശൌല്‍ ഗൃഹത്തിന്റെ രക്തം യഹോവ നിന്റെമേല്‍ വരുത്തിയിരിക്കുന്നു; അവന്നു പകരമല്ലോ നീ രാജാവയതു; യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാല്‍ ഇപ്പോള്‍ ഇതാ, നിന്റെ ദോഷത്തിന്റെ ഫലം നിനക്കു വന്നുഭവിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 25:19

എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;

സങ്കീർത്തനങ്ങൾ 31:8

ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 35:11

കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.

സങ്കീർത്തനങ്ങൾ 35:25

അവര്‍ തങ്ങളുടെ ഹൃദയത്തില്‍നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.

സങ്കീർത്തനങ്ങൾ 38:16

ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.

സങ്കീർത്തനങ്ങൾ 41:2

യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയില്‍ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;

സങ്കീർത്തനങ്ങൾ 41:11

എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാല്‍ നിനക്കു എന്നില്‍ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.

സങ്കീർത്തനങ്ങൾ 140:8

എന്റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്റെ തലയില്‍ ശിരസ്ത്രം ഇടുന്നു.

മത്തായി 26:59

കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.

പ്രവൃത്തികൾ 6:11

അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കിഇവന്‍ മോശെക്കും ദൈവത്തിന്നും വിരോധമായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു,

പ്രവൃത്തികൾ 9:1

ശൌല്‍ കര്‍ത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്റെ അടുക്കല്‍ ചെന്നു,

പ്രവൃത്തികൾ 26:11

ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.

Interlinear

Choose Theme