Home Bibles മലാഖി 1:7 · മലയാളം ബൈബിൾ
മലാഖി 1:7 · മലയാളം ബൈബിൾ

നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ മലിന ഭോജനം അര്‍പ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.

Cross references

ലേവ്യപുസ്തകം 2:11

നിങ്ങള്‍ യഹോവേക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുതു; പുളിച്ചതു ഒന്നും യാതൊരു വക തേനും യഹോവേക്കു ദഹനയാഗമായി ദഹിപ്പിക്കരുതു.

ലേവ്യപുസ്തകം 21:6

തങ്ങളുടെ ദൈവത്തിന്റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിന്നു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാല്‍ അവര്‍ വിശുദ്ധന്മാരായിരിക്കേണം.

ആവർത്തനം 15:21

എന്നാല്‍ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാല്‍ നിന്റെ ദൈവമായ യഹോവേക്കു അതിനെ യാഗം കഴിക്കരുതു.

1 ശമൂവേൽ 2:15

മേദസ്സു ദഹിപ്പിക്കുംമുമ്പെ പുരോഹിതന്റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോടുപുരോഹിതന്നു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചതു അവന്‍ വാങ്ങുകയില്ല എന്നു പറയും.

യെഹെസ്കേൽ 41:22

മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.

മലാഖി 1:8

നിങ്ങള്‍ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാന്‍ കൊണ്ടുവന്നാല്‍ അതു ദോഷമല്ല; നിങ്ങള്‍ മുടന്തും ദീനവുമുള്ളതിനെ അര്‍പ്പിച്ചാല്‍ അതും ദോഷമല്ല; അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വെക്കുക; അവന്‍ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

മലാഖി 1:12

നിങ്ങളോയഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാല്‍ നിങ്ങള്‍ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.

1 കൊരിന്ത്യർ 10:21

നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.

1 കൊരിന്ത്യർ 11:21

ഭക്ഷണം കഴിക്കയില്‍ ഔരോരുത്തന്‍ താന്താന്റെ അത്താഴം മുമ്പെ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരിപിടിച്ചും ഇരിക്കുന്നു.

1 കൊരിന്ത്യർ 11:27

അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.

Interlinear

Choose Theme