എന്നാല്‍ അതിന്നു മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാല്‍ നിന്റെ ദൈവമായ യഹോവേക്കു അതിനെ യാഗം കഴിക്കരുതു.
Cross references
ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുതു; അതിനാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവേക്കു അര്‍പ്പിക്കരുതു; ഇവയില്‍ ഒന്നിനെയും യഹോവേക്കു യാഗപീഠത്തിന്മേല്‍ ദഹനയാഗമായി അര്‍പ്പിക്കരുതു;
അന്യന്റെ കയ്യില്‍നിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അര്‍പ്പിക്കരുതു; അവേക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാല്‍ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.
വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.
നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ മലിന ഭോജനം അര്‍പ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.