Home Bibles ലൂക്കോസ് 9:59 · മലയാളം ബൈബിൾ
ലൂക്കോസ് 9:59 · മലയാളം ബൈബിൾ

വേറൊരുത്തനോടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന്‍ ഞാന്‍ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.

Cross references

1 രാജാക്കന്മാർ 19:20

അവന്‍ കാളയെ വിട്ടു ഏലീയാവിന്റെ പിന്നാലെ ഔടിഞാന്‍ എന്റെ അപ്പനെയും അമ്മയെയും ചുംബിച്ചു കൊള്ളട്ടെ; അതിന്റെശേഷം ഞാന്‍ നിന്റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന്നു അവന്‍ പോയി വരിക; എന്നാല്‍ ഞാന്‍ നിനക്കു എന്തു ചെയ്തിരിക്കുന്നു എന്നോര്‍ക്ക എന്നു പറഞ്ഞു.

ഹഗ്ഗായി 1:2

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ.

മത്തായി 4:19

“എന്റെ പിന്നാലെ വരുവിന്‍ ; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.

മത്തായി 6:33

മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍ ; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.

മത്തായി 8:21

ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടുകര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു.

മത്തായി 9:9

യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു“എന്നെ അനുഗമിക്ക” എന്നു അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.

മത്തായി 16:24

പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞതു“ഒരുത്തന്‍ എന്റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.

Interlinear

Choose Theme