അവര്‍ (അവനെ നമസ്ക്കുരിച്ചു) മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില്‍ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
Cross references
ശാലേംരാജാവായ മല്‍ക്കീസേദെക്‍ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കല്‍ കൊണ്ടുവരിക എന്നു പറഞ്ഞു.
ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അവരെ അനുഗ്രഹിക്കും എന്നു അവന്‍ പറഞ്ഞു.
യിസ്രായെല്‍ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവന്‍ അവരില്‍ ഔരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.
നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതുനിങ്ങള്‍ യിസ്രായേല്‍ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാല്‍
പിന്നെ അവരെ വിട്ടു നഗരത്തില്‍ നിന്നു പുറപ്പെട്ടു ബെഥാന്യയില്‍ ചെന്നു അവിടെ രാത്രി പാര്‍ത്തു.
പിന്നെ അവന്‍ അവരെ അണെച്ചു അവരുടെ മേല്‍ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു അവരോടു
അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ലേവിപുത്രന്മാരില്‍ പൌരോഹിത്യം ഭലിക്കുന്നവര്‍ക്കും ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തില്‍നിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.