Home Bibles മർക്കോസ് 11:1 · മലയാളം ബൈബിൾ
മർക്കോസ് 11:1 · മലയാളം ബൈബിൾ

അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു അവരോടു

Cross references

2 ശമൂവേൽ 15:30

ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.

സഖറിയാവ് 14:4

അന്നാളില്‍ അവന്റെ കാല്‍ യെരൂശലേമിന്നെതിരെ കിഴക്കുള്ള ഒലിവു മലയില്‍ നിലക്കും; ഒലിവുമല കഴിക്കുപടിഞ്ഞാറായി നടുവെ പിളര്‍ന്നുപോകും; ഏറ്റവും വലിയോരു താഴ്വര ഉളവായ്‍വരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റെ പാതി തെക്കോട്ടും വാങ്ങിപ്പോകും.

മത്തായി 21:1

അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു

മത്തായി 21:17

പിന്നെ അവരെ വിട്ടു നഗരത്തില്‍ നിന്നു പുറപ്പെട്ടു ബെഥാന്യയില്‍ ചെന്നു അവിടെ രാത്രി പാര്‍ത്തു.

മത്തായി 24:3

അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ചു അവന്റെ അടുക്കല്‍ വന്നുഅതു എപ്പോള്‍ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.

മത്തായി 26:30

യേശു അവരോടു“ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.

മർക്കോസ് 6:7

അനന്തരം അവന്‍ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവര്‍ക്കും അശുദ്ധാത്മാക്കളുടെ മേല്‍ അധികാരം കൊടുത്തു.

മർക്കോസ് 13:3

പിന്നെ അവന്‍ ഒലീവ് മലയില്‍ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോള്‍ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു

മർക്കോസ് 14:13

അവന്‍ ശിഷ്യന്‍ മാരില്‍ രണ്ടുപേരെ അയച്ചു; നഗരത്തില്‍ ചെല്ലുവിന്‍ ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.

ലൂക്കോസ് 19:29

അവന്‍ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു

യോഹന്നാൻ 8:1

യേശുവോ ഒലീവ് മലയിലേക്കു പോയി.

യോഹന്നാൻ 12:14

യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേല്‍ കയറി.

പ്രവൃത്തികൾ 1:12

അവര്‍ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

Interlinear

Choose Theme