ലൂക്കോസ് 21:31 · മലയാളം ബൈബിൾ
അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന്‍ .
Cross references
മത്തായി 3:2
സ്വര്‍ഗ്ഗ രാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.
മത്തായി 16:1
അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നുആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
ലൂക്കോസ് 12:51
ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും.
എബ്രായർ 10:37
എന്നാല്‍ “എന്റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്‍ മാറുന്നു എങ്കില്‍ എന്റെ ഉള്ളത്തിന്നു അവനില്‍ പ്രസാദമില്ല”.
യാക്കോബ് 5:9
സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന്‍ ഒരുവന്റെ നേരെ ഒരുവന്‍ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതില്‍ക്കല്‍ നിലക്കുന്നു.
1 പത്രോസ് 4:7
എന്നാല്‍ എല്ലാറ്റിന്റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല്‍ പ്രാര്‍ത്ഥനെക്കു സുബോധമുള്ളവരും നിര്‍മ്മദരുമായിരിപ്പിന്‍ .