Home Bibles മത്തായി 16:1 · മലയാളം ബൈബിൾ
മത്തായി 16:1 · മലയാളം ബൈബിൾ

അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നുആകാശത്തുനിന്നു ഒരു അടയാളം കാണിച്ചുതരേണമെന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.

Cross references

മത്തായി 3:7

തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നതു കണ്ടാറെ അവന്‍ അവരോടു പറഞ്ഞതുസര്‍പ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍?

മത്തായി 5:20

നിങ്ങളുടെ നീതി ശാസ്ത്രീമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

മത്തായി 9:11

പരീശന്മാര്‍ അതു കണ്ടു അവന്റെ ശിഷ്യന്മാരോടുനിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.

മത്തായി 12:14

പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാന്‍ വേണ്ടി അവന്നു വിരോധമായി തമ്മില്‍ ആലോചിച്ചു.

മത്തായി 12:38

അപ്പോള്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലര്‍ അവനോടുഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവന്‍ അവരോടു ഉത്തരം പറഞ്ഞതു

മത്തായി 15:1

അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്റെ അടുക്കല്‍ വന്നു

മത്തായി 16:6

എന്നാല്‍ യേശു അവരോടു“നോക്കുവിന്‍ പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചു കൊള്‍വിന്‍ എന്നു പറഞ്ഞു.”

മത്തായി 16:11

പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞതു അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തതു എന്തു?

മത്തായി 19:3

പരീശന്മാര്‍ അവന്റെ അടുക്കല്‍ വന്നുഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുചോദിച്ചു.

മത്തായി 22:15

അനന്തരം പരീശന്മാര്‍ ചെന്നു അവനെ വാക്കില്‍ കുടുക്കേണ്ടതിന്നു ആലോചിച്ചുകൊണ്ടു

മത്തായി 22:18

യേശു അവരുടെ ദുഷ്ടത അറിഞ്ഞു“കപട ഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നതു എന്തു?

മത്തായി 22:23

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല്‍ വന്നു

മത്തായി 22:34

സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചു കൂടി,

മത്തായി 23:2

“ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.

മത്തായി 27:62

ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കല്‍ ചെന്നുകൂടി

മർക്കോസ് 8:11

അനന്തരം പരീശന്മാര്‍ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തര്‍ക്കിച്ചു തുടങ്ങി.

മർക്കോസ് 10:2

അപ്പോള്‍ പരീശന്മാര്‍ അടുക്കെ വന്നുഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.

മർക്കോസ് 12:15

അവന്‍ അവരുടെ കപടം അറിഞ്ഞുനിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍ ; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.

മർക്കോസ് 12:18

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര്‍ അവന്റെ അടുക്കല്‍ വന്നു ചോദിച്ചതെന്തെന്നാല്‍

ലൂക്കോസ് 10:25

അവന്‍ അവനോടുന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു അവന്‍

ലൂക്കോസ് 11:16

വേറെ ചിലര്‍ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.

ലൂക്കോസ് 11:29

പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയതുഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.

ലൂക്കോസ് 11:53

അവന്‍ അവിടംവിട്ടുപോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും

ലൂക്കോസ് 12:54

തെക്കന്‍ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.

ലൂക്കോസ് 20:23

അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന്‍ അവരോടുഒരു വെള്ളിക്കാശ് കാണിപ്പിന്‍ ;

ലൂക്കോസ് 20:27

പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരില്‍ ചിലര്‍ അടുത്തു വന്നു അവനോടു ചോദിച്ചതു

യോഹന്നാൻ 6:30

അവര്‍ അവനോടുഞങ്ങള്‍ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു?

യോഹന്നാൻ 8:6

ഇതു അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.

പ്രവൃത്തികൾ 4:1

അവര്‍ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും

പ്രവൃത്തികൾ 5:17

പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും

പ്രവൃത്തികൾ 23:6

എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

1 കൊരിന്ത്യർ 1:22

യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;

Interlinear

Choose Theme