നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
Cross references
നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.
നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഔരോരുത്തനും താന്‍ താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാല്‍ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെ മേല്‍ ചുമത്തി
ബാബേലിന്റെ നടുവില്‍നിന്നു ഔടി ഔരോരുത്തന്‍ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ അതിന്റെ അകൃത്യത്തില്‍ നശിച്ചുപോകരുതു; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്റെ പ്രവൃത്തിക്കു തക്കവണ്ണം അവന്‍ അതിനോടു പകരം ചെയ്യും;
എന്നാണ ഇടയനില്ലായ്കകൊണ്ടത്രേ എന്റെ ആടുകള്‍ കവര്‍ച്ചയായിപ്പോകയും എന്റെ ആടുകള്‍ കാട്ടിലെ സകലമൃഗത്തിന്നും ഇരയായിത്തീരുകയും ചെയ്തതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; എന്റെ ഇടയന്മാര്‍ എന്റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നേ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്ക കൊണ്ടു,
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.
കാണാതെപോയതിനെ ഞാന്‍ അന്വേഷിക്കയും ഔടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാല്‍ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.
എന്നാല്‍ എന്റെ മേച്ചല്‍പുറത്തെ ആടുകളായി എന്റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
അവന്‍ അവരോടു“നിങ്ങളില്‍ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?
നിങ്ങള്‍ക്കു എന്തു തോന്നുന്നു? ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയില്‍ ഒന്നു തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ?
അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു.
നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?
കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു എന്നു പറഞ്ഞു.
ആടുകള്‍ക്കു വേണ്ടി ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു.
നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്റെ ആടുകള്‍ എന്റെ ശബ്ദം കേള്‍ക്കുന്നു;
അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ.
നിങ്ങള്‍ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.