ലേവ്യപുസ്തകം 9:19 · മലയാളം ബൈബിൾ
കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സും തടിച്ചവാലും കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.
Cross references
ലേവ്യപുസ്തകം 3:5
അഹരോന്റെ പുത്രന്മാര് യാഗപീഠത്തില് തീയുടെ മേലുള്ള വിറകിന്മേല് ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായ ദഹനയാഗം.
ലേവ്യപുസ്തകം 3:9
അവന് സമാധാനയാഗത്തില്നിന്നു അതിന്റെ മേദസ്സും തടിച്ചവാല് മുഴുവനും - ഇതു തണ്ടെല്ലിങ്കല് നിന്നു പറിച്ചുകളയേണം - കുടല് പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകലമേദസ്സും
ലേവ്യപുസ്തകം 3:16
പുരോഹിതന് അതു യാഗപീഠത്തിന്മേല് ദഹിപ്പിക്കേണം; അതു സൌരഭ്യവാസനയായ ദഹന യാഗഭോജനം; മേദസ്സൊക്കെയും യഹോവേക്കുള്ളതു ആകുന്നു.
ലേവ്യപുസ്തകം 9:10
പാപയാഗത്തിന്റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന് യാഗപീഠത്തിന്മേല് ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.