പിന്നെ അവന് ജനത്തിന്നുവേണ്ടി സമാധാനയാഗത്തിന്നുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്റെ പുത്രന്മാര് അതിന്റെ രക്തം അവന്റെ അടുക്കല് കൊണ്ടുവന്നു; അവന് അതു യാഗപീഠത്തിന്മേല് ചുറ്റും തളിച്ചു.
Cross references
ഒരുവന്റെ വഴിപാടു സാമാധാനയാഗം ആകുന്നുവെങ്കില് കന്നുകാലികളില് ഒന്നിനെ അര്പ്പിക്കുന്നതായാല് ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന് യഹോവയുടെ സന്നിധിയില് അര്പ്പിക്കേണം.
യഹോവേക്കു അര്പ്പിക്കുന്ന സമാധാനയാഗത്തിന്റെ പ്രമാണം ആവിതു
വിശ്വാസത്താല് നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്ത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
ശത്രുക്കളായിരിക്കുമ്പോള് തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താല് ദൈവത്തോടു നിരപ്പു വന്നു എങ്കില് നിരന്നശേഷം നാം അവന്റെ ജീവനാല് എത്ര അധികമായി രക്ഷിക്കപ്പെടും.
അവന് നമ്മുടെ സമാധാനം; അവന് ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താല് നീക്കി വേര്പ്പാടിന്റെ നടുച്ചുവര് ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു
അവന്റെ മുമ്പില് വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവന് ഇപ്പോള് തന്റെ ജഡശരീരത്തില് തന്റെ മരണത്താല് നിരപ്പിച്ചു.