Home Bibles ലേവ്യപുസ്തകം 21:11 · മലയാളം ബൈബിൾ
ലേവ്യപുസ്തകം 21:11 · മലയാളം ബൈബിൾ

അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുതു.

Cross references

ലേവ്യപുസ്തകം 19:28

നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

ലേവ്യപുസ്തകം 21:1

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതുഅഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാല്‍പുരോഹിതന്‍ തന്റെ ജനത്തില്‍ ഒരുവന്റെ ശവത്താല്‍ തന്നെത്താന്‍ മലിനമാക്കരുതു.

സംഖ്യാപുസ്തകം 6:7

അപ്പന്‍ , അമ്മ, സഹോദരന്‍ , സഹോദരി എന്നിവരില്‍ ആരെങ്കിലും മരിക്കുമ്പോള്‍ അവരാല്‍ അവന്‍ തന്നെത്താന്‍ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീര്‍വ്രതം അവന്റെ തലയില്‍ ഇരിക്കുന്നു;

സംഖ്യാപുസ്തകം 19:14

കൂടാരത്തില്‍വെച്ചു ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിതുആ കൂടാരത്തില്‍ കടക്കുന്ന ഏവനും കൂടാരത്തില്‍ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധന്‍ ആയിരിക്കേണം.

ആവർത്തനം 33:9

അവന്‍ അപ്പനെയും അമ്മയെയും കുറിച്ചുഞാന്‍ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്റെ വചനം അവര്‍ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊള്‍കയും ചെയ്തു.

മത്തായി 8:21

ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോടുകര്‍ത്താവേ, ഞാന്‍ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നുപറഞ്ഞു.

മത്തായി 12:46

അവന്‍ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയില്‍ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു.

ലൂക്കോസ് 9:59

വേറൊരുത്തനോടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന്‍ ഞാന്‍ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.

ലൂക്കോസ് 14:26

എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.

2 കൊരിന്ത്യർ 5:16

ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല.

Interlinear

Choose Theme