അവന്‍ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
Cross references
അവള്‍ അവരോടു പറഞ്ഞതുനൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിന്‍ ; സര്‍വ്വശക്തന്‍ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.
ശ്വാസംകഴിപ്പാന്‍ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു.
നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
യഹോവയുടെ കയ്യില്‍ നിന്നു അവന്റെ ക്രോധത്തിന്റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്‍ റേ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു
ആകയാല്‍ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്‍ക
നിന്റെ കര്‍ത്താവായ യഹോവയും തന്റെ ജനത്തിന്റെ വ്യവഹാരം നടത്തുന്ന നിന്റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ പരിഭ്രമത്തിന്റെ പാനപാത്രം, എന്റെ ക്രോധത്തിന്റെ പാനപാത്രപുടം തന്നെ, നിന്റെ കയ്യില്‍ നിന്നു എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;
നിന്റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നതു; ഇത്ര കൈപ്പായിരിപ്പാനും നിന്റെ ഹൃദയത്തിന്നു തട്ടുവാനും കാരണം നിന്റെ ദുഷ്ടത തന്നേ.
ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയില്‍ ശ്വാസവുമില്ല.
അവ മായയും വ്യര്‍ത്ഥ പ്രവൃര്‍ത്തിയും തന്നേ; സന്ദര്‍ശനകാലത്തു അവ നശിച്ചുപോകും.
എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാല്‍, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെ മേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെ മേലും വരുത്തും എന്നു അറിഞ്ഞുകൊള്‍വിന്‍ ; നിങ്ങള്‍ കേള്‍ക്കേ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിന്നു യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു സത്യം.
നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്‍ക്കേണമേ.