നിങ്ങള്‍ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍വെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്‍ നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാര്‍ക്കും രാജാവാക്കുകയും ചെയ്തുവല്ലോ.
Cross references
ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.
ഗിദെയോന്‍ എന്ന യെരുബ്ബാല്‍ യിസ്രായേലിന്നു ചെയ്ത എല്ലാനന്മെക്കും തക്കവണ്ണം അവന്റെ കടുംബത്തോടു ദയ ചെയ്തതുമില്ല.
അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പടര്‍പ്പിനോടുനീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
അവര്‍ ദ്വേഷവാക്കുകള്‍കൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.