അവന്‍ ഒഫ്രയില്‍ തന്റെ അപ്പന്റെ വീട്ടില്‍ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേല്‍ വെച്ചു കൊന്നു; എന്നാല്‍ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
Cross references
അനന്തരം യഹോവയുടെ ഒരു ദൂതന്‍ വന്നു ഒഫ്രയില്‍ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോന്‍ കോതമ്പു മിദ്യാന്യരുടെ കയ്യില്‍ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
ഗിദെയോന്‍ അവിടെ യഹോവേക്കു ഒരു യാഗപീഠം പണിതു അതിന്നു യഹോവ ശലോം എന്നു പേരിട്ടു; അതു ഇന്നുവരെയും അബീയേസ്ര്യര്‍ക്കുംള്ള ഒഫ്രയില്‍ ഉണ്ടു.
ഗിദെയോന്നു വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ടു സ്വന്തമക്കളായിട്ടു തന്നേ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.
യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്കു ഏതു നല്ലതു? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഔര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.
ആകയാല്‍ വരിക; നിന്റെ ജീവനെയും നിന്റെ മകനായ ശലോമോന്റെ ജീവനെയും രക്ഷിക്കേണ്ടതിന്നു ഞാന്‍ നിനക്കു ആലോചന പറഞ്ഞുതരാം.
അല്ലാഞ്ഞാല്‍, യജമാനനായ രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.
ശമര്‍യ്യയില്‍ എത്തിയപ്പോള്‍ അവന്‍ ശമര്‍യ്യയില്‍ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തില്‍ ഒളിപ്പിച്ചിരുന്നു. എന്നാല്‍ അഥല്യാ ദേശം വാണു.
യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താല്‍ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്‍പ്രഭുക്കന്മാരില്‍ പലരെയും വാള്‍കൊണ്ടു കൊന്നു.
വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവു കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിന്നു ഒത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്ത്ളേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.
അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തു വന്നു.