Home Bibles ന്യായാധിപന്മാർ 8:24 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 8:24 · മലയാളം ബൈബിൾ

പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.

Cross references

ഉല്പത്തി 16:10

യഹോവയുടെ ദൂതന്‍ പിന്നെയും അവളോടുഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.

ഉല്പത്തി 24:22

ഒട്ടകങ്ങള്‍ കുടിച്ചു തീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്മൂകൂത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെല്‍ തൂക്കമുള്ള രണ്ടു പൊന്‍ വളയും എടുത്തു അവളോടു

ഉല്പത്തി 24:53

പിന്നെ ദാസന്‍ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കള്‍ കൊടുത്തു.

ഉല്പത്തി 25:12

സാറയുടെ മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,

ഉല്പത്തി 25:13

കേദാര്‍, അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,

ഉല്പത്തി 37:25

അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തലപൊക്കി നോക്കി, ഗിലെയാദില്‍നിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.

ഉല്പത്തി 37:28

മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയില്‍നിന്നു വലിച്ചു കയറ്റി, യിശ്മായേല്യര്‍ക്കും ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

പുറപ്പാട് 12:35

യിസ്രായേല്‍മക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.

പുറപ്പാട് 32:3

ജനം ഒക്കെയും തങ്ങളുടെ കാതില്‍ നിന്നു പൊന്‍ കുണുകൂ പറിച്ചു അഹരോന്റെ അടുക്കല്‍ കൊണ്ടുവന്നു.

പുറപ്പാട് 32:4

അവന്‍ അതു അവരുടെ കയ്യില്‍നിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷവരുത്തി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി. അപ്പോള്‍ അവര്‍യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവംആകുന്നു എന്നു പറഞ്ഞു.

പുറപ്പാട് 32:8

ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തില്‍ വിട്ടുമാറി ഒരു കാളകൂട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്കരിച്ചു അതിന്നു യാഗം കഴിച്ചുയിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ദൈവം ആകുന്നു എന്നു പറയുന്നു എന്നു അരുളിച്ചെയ്തു.

1 ശമൂവേൽ 25:11

ഞാന്‍ എന്റെ അപ്പവും വെള്ളവും എന്റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയ മാംസവും എടുത്തു എവിടുത്തുകാര്‍ എന്നു അറിയാത്തവര്‍ക്കും കൊടുക്കുമോ എന്നു ഉത്തരം പറഞ്ഞു.

1 രാജാക്കന്മാർ 20:11

അതിന്നു യിസ്രായേല്‍രാജാവുവാള്‍ അരെക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പുപറയരുതു എന്നു അവനോടു പറവിന്‍ എന്നു ഉത്തരം പറഞ്ഞു.

യെഹെസ്കേൽ 7:20

അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവര്‍ തങ്ങള്‍ക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാല്‍ ഞാന്‍ അതു അവര്‍ക്കും മലമാക്കിയിരിക്കുന്നു.

1 പത്രോസ് 3:3

നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,

Interlinear

Choose Theme