സാറയുടെ മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകള്‍ ആവിതുയിശ്മായേലിന്റെ ആദ്യജാതന്‍ നെബായോത്ത്,
Cross references
യഹോവയുടെ ദൂതന്‍ പിന്നെയും അവളോടുഞാന്‍ നിന്റെ സന്തതിയെ ഏറ്റവും വര്‍ദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
പിന്നെ ഹാഗാര്‍ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചുഹാഗാര്‍ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേല്‍ എന്നു പേരിട്ടു.
യിശ്മായേലിനെ കുറിച്ചും ഞാന്‍ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വര്‍ദ്ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയോരു ജാതിയാക്കും.
ദാസിയുടെമകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.
പിന്നെ ഗിദെയോന്‍ അവരോടുഞാന്‍ നിങ്ങളോടു ഒന്നു അപേക്ഷിക്കുന്നു; നിങ്ങള്‍ ഔരോരുത്തന്‍ കൊള്ളയില്‍ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ടു അവര്‍ക്കും പൊന്‍ കടുക്കല്‍ ഉണ്ടായിരുന്നു.
കേദാര്‍, അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,
മസ്സാ, ഹദദ്, തേമാ, യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്റെ പുത്രന്മാര്‍.
ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ,