അനന്തരം യിസ്രായേല്‍മക്കള്‍ പുറപ്പെട്ടു ബേഥേലിലേക്കു ചെന്നുബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളില്‍ ആര്‍ മുമ്പനായി ചെല്ലേണ്ടു എന്നു ദൈവത്തോടു അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.
Cross references
യെഹൂദയേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തില്‍ ഇരിക്കും; അപ്പന്റെ മക്കള്‍ നിന്റെ മുമ്പില്‍ നമസ്കരിക്കും.
മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു.
അവന്‍ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കേണം; അവന്‍ അവന്നു വേണ്ടി യഹോവയുടെ സന്നിധിയില്‍ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.
അനന്തരം യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ശീലോവില്‍ ഒന്നിച്ചുകൂടി അവിടെ സമാഗമനക്കുടാരം നിര്‍ത്തി; ദേശം അവര്‍ക്കും കീഴടങ്ങിയിരുന്നു.
യോശുവയുടെ മരണശേഷം യിസ്രായേല്‍മക്കള്‍ഞങ്ങളില്‍ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടതു എന്നു യഹോവയോടു ചോദിച്ചു.
യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു യഹോവ കല്പിച്ചു.
അതിന്നു അവന്‍ ഞങ്ങള്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദയിലെ ബേത്ത്ളേഹെമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടില്‍ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.
നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതില്‍ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍ .
അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ടു ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നേ പിന്നെയും പടെക്കു അണിനിരന്നു.
അപ്പോള്‍ യിസ്രായേല്‍മക്കള്‍ ഒക്കെയും സര്‍വ്വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയില്‍ കരഞ്ഞുകൊണ്ടു അന്നു സന്ധ്യവരെ ഉപവസിച്ചുപാര്‍ത്തു യഹോവയുടെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്നു ആട്ടിന്‍ കുട്ടിയെയും വേറൊരുത്തന്‍ മൂന്നു അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലില്‍ ദൈവത്തിന്റെ അടുക്കല്‍ പോകുന്നതായി നിനക്കു എതിര്‍പെടും.
ഒരു ഉപവാസദിവസം നിയമിപ്പിന്‍ ; സഭായോഗം വിളിപ്പിന്‍ ; മൂപ്പന്മാരെയും ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തില്‍ കൂട്ടിവരുത്തുവിന്‍ ; യഹോവയോടു നിലവിളിപ്പിന്‍ ;