പ്രഭാതത്തിങ്കല്‍ സ്ത്രീ വന്നു തന്റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്റെ വീട്ടുവാതില്‍ക്കല്‍ വീണുകിടന്നു.
Cross references
ആകയാല്‍ സാറാ ഉള്ളുകൊണ്ടു ചിരിച്ചുവൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.
അവളുടെ ഭര്‍ത്താവു പുറപ്പെട്ടു അവളോടു നല്ലവാക്കു പറഞ്ഞു കൂട്ടിക്കൊണ്ടുവരുവാന്‍ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവള്‍ അവനെ തന്റെ അപ്പന്റെ വീട്ടില്‍ കൈക്കൊണ്ടു; യുവതിയുടെ അപ്പന്‍ അവനെ കണ്ടപ്പോള്‍ അവന്റെ വരവിങ്കല്‍ സന്തോഷിച്ചു.
അവളുടെ യജമാനന്‍ രാവിലെ എഴുന്നേറ്റു വീട്ടിന്റെ വാതില്‍ തുറന്നു തന്റെ വഴിക്കു പോകുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതാ, അവന്റെ വെപ്പാട്ടി വീട്ടുവാതില്‍ക്കല്‍ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.
അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു.