എന്നാല്‍ അവര്‍ അവനെ കൂട്ടാക്കിയില്ല; ആകയാല്‍ ആ പുരുഷന്‍ തന്റെ വെപ്പാട്ടിയെ പിടിച്ചു അവളെ അവരുടെ അടുക്കല്‍ പുറത്താക്കിക്കൊടുത്തു, അവര്‍ അവളെ പുണര്‍ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാല്‍ക്കാരം ചെയ്തു; നേരം വെളുപ്പാറായപ്പോള്‍ അവളെ വിട്ടുപോയി.
Cross references
അനന്തരം മനുഷ്യന്‍ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭംധരിച്ചു കയീനെ പ്രസവിച്ചുയഹോവയാല്‍ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.
ഞാന്‍ നിന്നോടു ക്ഷമിക്കുന്നതു എങ്ങനെ? നിന്റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാന്‍ അവരെ പോഷിപ്പിച്ച സമയത്തു അവര്‍ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളില്‍ കൂട്ടമായി ചെല്ലുകയും ചെയ്തു.
അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴെച്ചതുമുതല്‍ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.
ഗിബെയയുടെ കാലത്തു എന്നപോലെ അവര്‍ വഷളത്വത്തില്‍ മുഴുകിയിരിക്കുന്നു; അവന്‍ അവരുടെ അകൃത്യം ഔര്‍ത്തു അവരുടെ പാപം സന്ദര്‍ശിക്കും.
യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
ദൈവത്തിന്റെ ജീവനില്‍ നിന്നു അകന്നു മനം തഴമ്പിച്ചു പോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.