Home Bibles ന്യായാധിപന്മാർ 17:7 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 17:7 · മലയാളം ബൈബിൾ

യെഹൂദയിലെ ബേത്ത്--ലേഹെമ്യനായി യെഹൂദാഗോത്രത്തില്‍നിന്നു വന്നിരുന്ന ഒരു യുവാവു ഉണ്ടായിരുന്നു; അവന്‍ ലേവ്യനും അവിടെ വന്നുപാര്‍ത്തവനുമത്രേ.

Cross references

ഉല്പത്തി 35:19

റാഹേല്‍ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയില്‍ അടക്കം ചെയ്തു.

യോശുവ 19:15

ഇതു സെബൂലൂന്‍ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.

ന്യായാധിപന്മാർ 12:5

ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യപലായിതന്മാരില്‍ ഒരുത്തന്‍ ഞാന്‍ അക്കരെക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോടുനീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്നു അവന്‍ പറഞ്ഞാല്‍

ന്യായാധിപന്മാർ 12:8

അവന്റെ ശേഷം ബേത്ത്ളേഹെമ്യനായ ഇബ്സാന്‍ യിസ്രായേലിന്നു ന്യായാധിപനായിരുന്നു.

ന്യായാധിപന്മാർ 19:1

യിസ്രായേലില്‍ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തു വന്നു പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.

രൂത്ത് 1:1

ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്തു ഒരിക്കല്‍ ദേശത്തു ക്ഷാമം ഉണ്ടായി; യെഹൂദയിലെ ബേത്ത്ളേഹെമിലുള്ള ഒരു ആള്‍ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ് ദേശത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.

മീഖാ 5:1

ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.

മീഖാ 5:2

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

മത്തായി 2:1

ഹെരോദാരാജാവിന്റെ കാലത്തു യേശു യെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി.

മത്തായി 2:5

അവര്‍ അവനോടുയെഹൂദ്യയിലെ ബേത്ത്ളേഹെമില്‍ തന്നേ

Interlinear

Choose Theme