അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ ബോധിച്ചതു പോലെ നടന്നു.
Cross references
യിസ്രായേല്‍മക്കള്‍ക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍
നാം ഇന്നു ഇവിടെ ഔരോരുത്തന്‍ താന്താന്നു ബോധിച്ചപ്രകാരം ഒക്കെയും ചെയ്യുന്നതുപോലെ നിങ്ങള്‍ ചെയ്യരുതു.
ജനത്തിന്റെ തലവന്മാരും യിസ്രായേല്‍ഗോത്രങ്ങളും കൂടിയപ്പോള്‍ അവന്‍ യെശൂരുന്നു രാജാവായിരുന്നു.
അക്കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു. ദാന്‍ ഗോത്രക്കാര്‍ അക്കാലം തങ്ങള്‍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവര്‍ക്കും അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.
യിസ്രായേലില്‍ രാജാവില്ലാത്ത ആ കാലത്തു എഫ്രയീംമലനാട്ടില്‍ ഉള്‍പ്രദേശത്തു വന്നു പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദയിലെ ബേത്ത്ളേഹെമില്‍നിന്നു ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.
യിസ്രായേലിന്റെ ദൈവമായ യഹോവേ, ഇന്നു യിസ്രായേലില്‍ ഒരുഗോത്രം ഇല്ലാതെപോകുവാന്‍ തക്കവണ്ണം യിസ്രായേലില്‍ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.
ആ കാലത്തു യിസ്രായേലില്‍ രാജാവില്ലായിരുന്നു; ഔരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.
ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്നു അവര്‍ പറയുന്നു.
ഭോഷന്നു തന്റെ വഴി ചൊവ്വായ്തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.
ചിലപ്പോള്‍ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍ അത്രേ.
മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
ആകയാല്‍ നിന്റെ ഹൃദയത്തില്‍നിന്നു വ്യസനം അകറ്റി, നിന്റെ ദേഹത്തില്‍നിന്നു തിന്മ നീക്കിക്കളക; ബാല്യവും യൌവനവും മായ അത്രേ.