Home Bibles ന്യായാധിപന്മാർ 13:20 · മലയാളം ബൈബിൾ
ന്യായാധിപന്മാർ 13:20 · മലയാളം ബൈബിൾ

അഗ്നിജ്വാല യാഗപീഠത്തിന്മേല്‍നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.

Cross references

ഉല്പത്തി 17:3

അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍

ലേവ്യപുസ്തകം 9:24

യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല്‍ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍ ആര്‍ത്തു സാഷ്ടാംഗം വീണു.

ന്യായാധിപന്മാർ 6:19

അങ്ങനെ ഗിദെയോന്‍ ചെന്നു ഒരു കോലാട്ടിന്‍ കുട്ടിയെയും ഒരു പറ മാവുകൊണ്ടു പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കൊട്ടയില്‍വെച്ചു ചാറു ഒരു കിണ്ണത്തില്‍ പകര്‍ന്നു കരുവേലകത്തിന്‍ കീഴെ കൊണ്ടുവന്നു അവന്റെ മുമ്പില്‍ വെച്ചു.

ന്യായാധിപന്മാർ 6:21

യഹോവയുടെ ദൂതന്‍ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയില്‍നിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതന്‍ അവന്റെ കണ്ണിന്നു മറഞ്ഞു.

2 രാജാക്കന്മാർ 2:11

അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്നു അവരെ തമ്മില്‍ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവു ചുഴലിക്കാറ്റില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി.

1 ദിനവൃത്താന്തം 21:16

ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.

1 ദിനവൃത്താന്തം 21:21

ദാവീദ് ഒര്‍ന്നാന്റെ അടുക്കല്‍ വന്നപ്പോള്‍ ഒര്‍ന്നാന്‍ നോക്കി ദാവീദിനെ കണ്ടു കളത്തില്‍നിന്നു പുറത്തുചെന്നു ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.

1 ദിനവൃത്താന്തം 21:26

ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു; അവന്‍ ആകാശത്തില്‍നിന്നു ഹോമപീഠത്തിന്മേല്‍ തീ ഇറക്കി അവന്നു ഉത്തരം അരുളി.

സങ്കീർത്തനങ്ങൾ 47:5

ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.

യെഹെസ്കേൽ 1:26

അവയുടെ തലെക്കു മീതെയുള്ള വിതാനത്തിന്നു മീതെ നീലക്കല്ലിന്റെ കാഴ്ചപോലെ സിംഹാസനത്തിന്റെ രൂപവും സിംഹാസനത്തിന്റെ രൂപത്തിന്മേല്‍ അതിന്നു മീതെ മനുഷ്യസാദൃശ്യത്തില്‍ ഒരു രൂപവും ഉണ്ടായിരുന്നു.

യെഹെസ്കേൽ 1:28

അതിന്റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തില്‍ മേഘത്തില്‍ കാണുന്ന വില്ലിന്റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്വത്തിന്റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടതു; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്റെ ശബ്ദവും ഞാന്‍ കേട്ടു.

ദാനിയേൽ 10:9

എന്നാല്‍ ഞാന്‍ അവന്റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.

മത്തായി 17:6

ശിഷ്യന്മാര്‍ അതു കേട്ടിട്ടു ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.

എബ്രായർ 1:3

അവന്‍ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും

Interlinear

Choose Theme