ദാവീദ് അവിടെ യഹോവേക്കു ഒരു യാഗപീഠംപണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു; അവന്‍ ആകാശത്തില്‍നിന്നു ഹോമപീഠത്തിന്മേല്‍ തീ ഇറക്കി അവന്നു ഉത്തരം അരുളി.
Cross references
എനിക്കു മണ്ണുകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേല്‍ നിന്റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്റെ ആടുകളെയും കന്നുകാലികളെയും അര്‍പ്പിക്കേണം. ഞാന്‍ എന്റെ നാമത്തിന്റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന്‍ നിന്റെ അടുക്കല്‍ വന്നു നിന്നെ അനുഗ്രഹിക്കും.
മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പര്‍വ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.
യഹോവയുടെ സന്നിധിയില്‍നിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേല്‍ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍ ആര്‍ത്തു സാഷ്ടാംഗം വീണു.
പിന്നെ അഹരോന്‍ സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ മോശെയുടെ അടുക്കല്‍ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
യഹോവയുടെ ദൂതന്‍ കയ്യിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയില്‍നിന്നു തീ പുറപ്പെട്ടു മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതന്‍ അവന്റെ കണ്ണിന്നു മറഞ്ഞു.
അഗ്നിജ്വാല യാഗപീഠത്തിന്മേല്‍നിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
യിസ്രായേല്‍മക്കള്‍ ശമൂവേലിനോടുനമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങള്‍ക്കു വേണ്ടി അവനോടു പ്രാര്‍ത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
നിങ്ങള്‍ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; ഞാന്‍ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ടു ഉത്തരം അരുളുന്ന ദൈവം തന്നേ ദൈവമെന്നു ഇരിക്കട്ടെ; അതിന്നു ജനം എല്ലാം
ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
അനന്തരം ശലോമോന്‍ യെരൂശലേമില്‍ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപര്‍വ്വതത്തില്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിങ്കല്‍ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.
ശലോമോന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില്‍ നിറഞ്ഞു.
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും.
അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ നമസ്കരിപ്പിന്‍ ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ. (ഒരു സ്തോത്രസങ്കീര്‍ത്തനം.)
ദുഷ്ടന്മാരുടെ യാഗം യഹോവേക്കു വെറുപ്പു; നേരുള്ളവരുടെ പ്രാര്‍ത്ഥനയോ അവന്നു പ്രസാദം.
അവര്‍ വിളിക്കുന്നതിന്നുമുന്‍ പെ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുന്‍ പോള്‍ തന്നേ ഞാന്‍ കേള്‍ക്കും
നീ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യില്‍ ഏല്പിക്കപ്പെടും; നീ ബാബേല്‍രാജാവിനെ കണ്ണോടു കണ്ണു കാണുകയും അവന്‍ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.