Home Bibles യോശുവ 21:8 · മലയാളം ബൈബിൾ
യോശുവ 21:8 · മലയാളം ബൈബിൾ

യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ ലേവ്യര്‍ക്കും ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുകൂ പ്രകാരം കൊടുത്തു.

Cross references

ഉല്പത്തി 49:7

അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന്‍ അവരെ യാക്കോബില്‍ പകക്കയും യിസ്രായേലില്‍ ചിതറിക്കയും ചെയ്യും.

സംഖ്യാപുസ്തകം 32:2

മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു

സംഖ്യാപുസ്തകം 33:54

നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്കും ഏറെയും കുറെയുള്ളവകൂ കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്കു അവകാശം ലഭിക്കേണം.

സംഖ്യാപുസ്തകം 35:3

പട്ടണങ്ങള്‍ അവര്‍ക്കും പാര്‍പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള്‍ മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം.

യോശുവ 18:6

അങ്ങനെ നിങ്ങള്‍ ദേശം ഏഴുഭാഗമായി കണ്ടെഴുതി ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ . ഞാന്‍ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍വെച്ചു നിങ്ങള്‍ക്കുവേണ്ടി ചീട്ടിടും.

യോശുവ 21:3

എന്നാറെ യിസ്രായേല്‍മക്കള്‍ തങ്ങളുടെ അവകാശത്തില്‍നിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കും കൊടുത്തു.

സദൃശവാക്യങ്ങൾ 16:33

ചീട്ടു മടിയില്‍ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.

സദൃശവാക്യങ്ങൾ 18:18

ചീട്ടു തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മില്‍ വേറുപെടുത്തുകയും ചെയ്യുന്നു.

Interlinear

Choose Theme