Home Bibles യോശുവ 21:44 · മലയാളം ബൈബിൾ
യോശുവ 21:44 · മലയാളം ബൈബിൾ

യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഒക്കെയും ചുറ്റും അവര്‍ക്കും സ്വസ്ഥത നല്കി ശത്രുക്കളില്‍ ഒരുത്തനും അവരുടെ മുമ്പില്‍ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കയ്യില്‍ ഏല്പിച്ചു.

Cross references

പുറപ്പാട് 23:31

ഞാന്‍ നിന്റെ ദേശം ചെങ്കടല്‍തുടങ്ങി ഫെലിസ്ത്യരുടെ കടല്‍വരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കയ്യില്‍ ഏല്പിക്കും; നീ അവരെ നിന്റെ മുമ്പില്‍ നിന്നു ഔടിച്ചുകളയേണം.

ആവർത്തനം 2:36

അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍ ഏല്പിച്ചു.

ആവർത്തനം 7:22

ആ ജാതികളെ നിന്റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്റെ മുമ്പില്‍നിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്കു ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തില്‍ നശിപ്പിച്ചുകൂടാ.

ആവർത്തനം 31:3

നിന്റെ ദൈവമായ യഹോവ തന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍ നിന്റെ മുമ്പില്‍നിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.

യോശുവ 1:5

നിന്റെ ജീവകാലത്തു ഒരിക്കലും ഒരു മനുഷ്യനും നിന്റെ നേരെ നില്‍ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതു പോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈ വിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.

യോശുവ 1:13

യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഔര്‍ത്തുകൊള്‍വിന്‍ ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.

യോശുവ 1:15

യഹോവ നിങ്ങള്‍ക്കു എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നലകുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കും കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്റെ ശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്കു യോര്‍ദ്ദാന്നിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേശത്തേക്കു മടങ്ങി വന്നു അതിനെ അനുഭവിച്ചുകൊള്ളേണം.

യോശുവ 2:24

യഹോവ ദേശമൊക്കെയും നമ്മുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള്‍ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു അവര്‍ യോശുവയോടു പറഞ്ഞു.

യോശുവ 11:8

യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍ വരെയും, മിസ്രെഫോത്ത് മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്വീതിവരെയും അവരെ ഔടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.

യോശുവ 11:12

ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാല്‍ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.

യോശുവ 11:23

യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

യോശുവ 22:4

ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാര്‍ക്കും താന്‍ വാഗ്ദത്തംചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാല്‍ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോര്‍ദ്ദാന്നക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊള്‍വിന്‍ .

യോശുവ 22:9

അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദ് ദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന്നു കനാന്‍ ദേശത്തിലെ ശീലോവില്‍നിന്നു യിസ്രായേല്‍മക്കളെ വിട്ടു പുറപ്പെട്ടു.

യോശുവ 23:1

യഹോവ ചുറ്റുമുള്ള സകലശത്രുക്കളെയും അടക്കി യിസ്രായേലിന്നു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞു യോശുവ വയസ്സു ചെന്നു വൃദ്ധന്‍ ആയശേഷം

2 ദിനവൃത്താന്തം 13:16

യിസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു ഔടി, ദൈവം അവരെ അവരുടെ കയ്യില്‍ ഏല്പിച്ചു;

എബ്രായർ 4:9

ആകയാല്‍ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.

Interlinear

Choose Theme