ആകയാല്‍ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
Cross references
അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.
വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിന്നുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.
അന്നാളില്‍ വംശങ്ങള്‍ക്കു കൊടിയായി നിലക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.
അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്‍ താന്റെ കിടക്കയില്‍ വിശ്രാമം പ്രാപിക്കുന്നു
ഇനി പകല്‍ നേരത്തു നിന്റെ വെളിച്ചം സൂര്‍യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു
അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.
അവന്‍ നമ്മെ സകല അധര്‍മ്മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിന്നു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.
അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.”
അവന്റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാന്‍ നാം ഭയപ്പെടുക.
വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയശേഷവും“അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്റെ കോപത്തില്‍ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകന്‍ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
മുമ്പെ നിങ്ങള്‍ ജനമല്ലാത്തവര്‍; ഇപ്പോഴോ ദൈവത്തിന്റെ ജനം; കരുണ ലഭിക്കാത്തവര്‍; ഇപ്പോഴോ കരുണ ലഭിച്ചവര്‍ തന്നേ.
യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതുഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും.