Home Bibles യോശുവ 14:3 · മലയാളം ബൈബിൾ
യോശുവ 14:3 · മലയാളം ബൈബിൾ

രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.

Cross references

സംഖ്യാപുസ്തകം 32:29

എന്നാല്‍ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാല്‍ അവരുടെ അവകാശം നിങ്ങളുടെ ഇടയില്‍ കനാന്‍ ദേശത്തുതന്നേ ആയിരിക്കേണം.

ആവർത്തനം 3:12

ശേഷം ഗിലെയാദും ഔഗിന്റെ രാജ്യമായ ബാശാന്‍ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേര്‍ പറയുന്നു.

യോശുവ 12:6

അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേല്‍മക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.

യോശുവ 13:8

അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.

യോശുവ 13:14

ലേവിഗോത്രത്തിന്നു അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.

യോശുവ 13:16

അവരുടെ ദേശം അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതല്‍ മേദബയോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള

യോശുവ 13:17

അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാല്‍-മേയോനും

യോശുവ 13:32

ഇതു മോശെ യെരീഹോവിന്നു കിഴക്കു യോര്‍ദ്ദാന്നക്കരെ മോവാബ് സമഭൂമിയില്‍വെച്ചു ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.

Interlinear

Choose Theme