Home Bibles ആവർത്തനം 3:12 · മലയാളം ബൈബിൾ
ആവർത്തനം 3:12 · മലയാളം ബൈബിൾ

ശേഷം ഗിലെയാദും ഔഗിന്റെ രാജ്യമായ ബാശാന്‍ മുഴുവനും അര്ഗ്ഗോബ് ദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിന്നു കൊടുത്തു. - ബാശാന്നു മുഴുവന്നും മല്ലന്മാരുടെ ദേശം എന്നു പേര്‍ പറയുന്നു.

Cross references

സംഖ്യാപുസ്തകം 32:32

അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോര്‍യ്യരാജാവായ സീഹോന്റെ രാജ്യവും ബാശാന്‍ രാജാവായ ഔഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളില്‍ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.

സംഖ്യാപുസ്തകം 32:33

അങ്ങനെ ഗാദ്യര്‍ ദീബോന്‍ , അതാരോത്ത്,

ആവർത്തനം 2:36

അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതല്‍ ഗിലെയാദ്വരെ നമ്മുടെ കൈകൂ എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കയ്യില്‍ ഏല്പിച്ചു.

ആവർത്തനം 4:48

അര്‍ന്നോന്‍ താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍മുതല്‍ ഹെര്‍മ്മോനെന്ന സീയോന്‍ പര്‍വ്വതംവരെയും

ആവർത്തനം 29:7

എന്നാറെ നാം അവരെ തോല്പിച്ചു, അവരുടെ രാജ്യം പിടിച്ചു രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിന്നും അവകാശമായി കൊടുത്തു.

യോശുവ 12:2

ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരാജാവായ സീഹോന്‍ ; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതല്‍ താഴ്വരയുടെ മദ്ധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക്‍ നദിവരെയും

യോശുവ 13:8

അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്കും യോര്‍ദ്ദാന്നക്കരെ കിഴക്കു കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നേ പ്രാപിച്ചിരിക്കുന്നുവല്ലോ.

2 രാജാക്കന്മാർ 10:33

അവന്‍ യോര്‍ദ്ദാന്നു കിഴക്കു ഗാദ്യര്‍, രൂബേന്യര്‍, മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍ തോട്ടിന്നരികെയുള്ള അരോവേര്‍ മുതല്‍ ഗിലെയാദും ബാശാനും തന്നേ.

Interlinear

Choose Theme