നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.
Cross references
യഹോവ തന്നേ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.
ഇങ്ങനെ എസ്ഥേരിന്റെ ആജ്ഞയാല്‍ പൂരീംസംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായി അതു പുസ്തകത്തില്‍ എഴുതിവെച്ചു.
എന്നാല്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ അറിഞ്ഞുകൂടാ; ഞാന്‍ ബാലനല്ലോ എന്നു പറഞ്ഞു.
അവര്‍ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന്‍ അവരോടു ന്യായപദം കഴിക്കും.
എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്തു എന്റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളില്‍നിന്നു നിന്റെ അടുക്കല്‍ വന്നുഞങ്ങളുടെ പിതാക്കന്മാര്‍ക്കും അവകാശമായിരുന്നതുട മിത്ഥ്യാമൂര്‍ത്തികളായ വെറും ഭോഷകു അത്രേ; അവയില്‍ പ്രയോജനമുള്ളതു ഒന്നുമില്ല എന്നു പറയും.
അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.
മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു കാവല്‍ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്‍നിന്നു വചനം കേട്ടു എന്റെ നാമത്തില്‍ അവരെ പ്രബോധിപ്പിക്കേണം.
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു അതിന്നു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു.
അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാല്‍ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു.
അവന്‍ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിന്‍ .
അനന്തരം യേശു അവനെ ദൈവാലയത്തില്‍വെച്ചു കണ്ടു അവനോടുനോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.