എന്നാല്‍ ഞാന്‍ അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ അറിഞ്ഞുകൂടാ; ഞാന്‍ ബാലനല്ലോ എന്നു പറഞ്ഞു.
Cross references
ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.
യഹോവ മോശെയോടു അരുളിച്ചെയ്തതുനോകൂ, ഞാന്‍ നിന്നെ ഫറവോന്നു ദൈവമാക്കിയിരിക്കുന്നു; നിന്റെ സഹോദരന്‍ അഹരോന്‍ നിനക്കു പ്രവാചകനായിരിക്കും.
രാത്രിയില്‍ ദൈവം ബിലെയാമിന്റെ അടുക്കല്‍ വന്നുഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കില്‍ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു.
ഞാന്‍ വന്നിരിക്കുന്നുവല്ലോ; എന്നാല്‍ എന്തെങ്കിലും പറവാന്‍ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേല്‍ ആക്കിത്തരുന്ന വചനമേ ഞാന്‍ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു.
അതിന്നു മീഖായാവുയഹോവയാണ, യഹോവ എന്നോടു അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.
അതിന്നു മീഖായാവുയഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.
അവര്‍ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കും ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകലദോഷത്തെയും കുറിച്ചു ഞാന്‍ അവരോടു ന്യായപദം കഴിക്കും.
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുനീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തില്‍ വെക്കുക.
മിസ്രയീംദേശത്തു മിഗ്ദോലിലും തഹ"നേസിലും നോഫിലും പത്രോസ് ദേശത്തും പാര്‍ക്കുംന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേല്‍മക്കളുടെ അടുക്കല്‍ ഞാന്‍ നിന്നെ അയക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോടു അതിക്രമം ചെയ്തിരിക്കുന്നു.
മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേല്‍ഗൃഹത്തിന്നു കാവല്‍ക്കാരനാക്കിയിരിക്കുന്നു; നീ എന്റെ വായില്‍നിന്നു വചനം കേട്ടു എന്റെ നാമത്തില്‍ അവരെ പ്രബോധിപ്പിക്കേണം.
ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ നിന്റെ വായി തുറക്കും; നീ അവരോടുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ; കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ; അവര്‍ മത്സരഗൃഹമല്ലോ.
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.
പിന്നെ അവന്‍ അവരോടുനിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍ .
ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാന്‍ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.