യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില്‍ വന്നു എന്നു അവന്‍ കേട്ടു അവന്റെ അടുക്കല്‍ ചെന്നു, തന്റെ മകന്‍ മരിപ്പാറായിരിക്കകൊണ്ടു അവന്‍ വന്നു അവനെ സൌഖ്യമാക്കേണം എന്നു അപേക്ഷിച്ചു.
Cross references
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയില്‍ വരേണം; എന്നാല്‍ യഹോവയുടെ സന്നിധിയില്‍ വെറുങ്കയ്യായി വരരുതു.
പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
അവന്നു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുനാളിന്നു പോയി.
യേശു മടങ്ങിവന്നപ്പോള്‍ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര്‍ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു.
എന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോകുവാന്‍ ഭാവിച്ചിരിക്കയാല്‍ അവര്‍ അവനെ കൈക്കൊണ്ടില്ല.
യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്പിച്ചില്ല.
അവന്‍ രാത്രിയില്‍ അവന്റെ അടുക്കല്‍ വന്നു അവനോടുറബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.