യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്പിച്ചില്ല.
Cross references
പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.
അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍;
പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍ വാങ്ങിപ്പോകയും ചെയ്യുന്നു.
യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.
അവന്‍ രാത്രിയില്‍ അവന്റെ അടുക്കല്‍ വന്നു അവനോടുറബ്ബീ, നീ ദൈവത്തിന്റെ അടുക്കല്‍ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടു കൂടെ ഇല്ലെങ്കില്‍ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.
അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ടുലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു.
പുരുഷാരത്തില്‍ പലരുംക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില്‍ വിശ്വസിച്ചു.
അവന്‍ ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു.
യേശു വിളിച്ചു പറഞ്ഞതുഎന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍ തന്നേ വിശ്വസിക്കുന്നു.
ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
അവന്‍ തന്റെ മഹത്വത്തിന്റെ ധനത്തിന്നു ഒത്തവണ്ണം അവന്റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിന്നും
ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു.