ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
Cross references
എങ്കിലും ഇഷ്ടികയുടെ കണകൂ മുമ്പിലത്തെപ്പോലെ തന്നേ അവരുടെ മേല്‍ ചുമത്തേണം; ഒട്ടും കുറെക്കരുതു. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നുഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിന്നു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നതു.
അതിന്നു അവന്‍ മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ടുഞങ്ങള്‍ പോയി യഹോവേക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.
എന്നാല്‍ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന്നു അപമാനം വരുന്നതു കണ്ടുകൊണ്ടിരിക്കുന്നതു ഞങ്ങള്‍ക്കു ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.
ധാന്യവ്യാപാരം ചെയ്‍വാന്‍ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാന്‍ തക്കവണ്ണം ശബ്ബത്തും എപ്പോള്‍ കഴിഞ്ഞുപോകും എന്നു പറഞ്ഞു,
നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിന്നു നിങ്ങളില്‍ ആരെങ്കിലും വാതില്‍ അടെച്ചുകളഞ്ഞാല്‍ കൊള്ളായിരുന്നു; എനിക്കു നിങ്ങളില്‍ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യില്‍ നിന്നു ഞാന്‍ വഴിപാടു കൈക്കൊള്‍കയുമില്ല.
വേലക്കാരോടു അവന്‍ ദിവസത്തേക്കു ഔരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ടു, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.
ശിഷ്യന്മാര്‍ അതു കണ്ടിട്ടു മുഷിഞ്ഞുഈ വെറും ചെലവു എന്തിന്നു?
ഇതു വളരെ വിലെക്കു വിറ്റു ദരിദ്രര്‍ക്കും കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.
അവിടെ ചിലര്‍തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
എന്നാല്‍ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല്‍ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു?
നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.
യേശുഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കും പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
ഫിലിപ്പൊസ് അവനോടുഔരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.