Home Bibles ആമോസ് 8:5 · മലയാളം ബൈബിൾ
ആമോസ് 8:5 · മലയാളം ബൈബിൾ

ധാന്യവ്യാപാരം ചെയ്‍വാന്‍ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവെപ്പാന്‍ തക്കവണ്ണം ശബ്ബത്തും എപ്പോള്‍ കഴിഞ്ഞുപോകും എന്നു പറഞ്ഞു,

Cross references

പുറപ്പാട് 20:8

ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഔര്‍ക്ക.

സംഖ്യാപുസ്തകം 10:10

നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്റെ സന്നിധിയില്‍ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.

സംഖ്യാപുസ്തകം 28:11

നിങ്ങളുടെ മാസാരംഭങ്ങളില്‍ നിങ്ങള്‍ യഹോവേക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും

ആവർത്തനം 25:13

നിന്റെ സഞ്ചിയില്‍ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.

ആവർത്തനം 25:15

നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെ തന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.

2 രാജാക്കന്മാർ 4:23

അതിന്നു അവന്‍ ഇന്നു നീ അവന്റെ അടുക്കല്‍ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍ പറഞ്ഞു.

നെഹെമ്യാവ് 13:15

ആ കാലത്തു യെഹൂദയില്‍ ചിലര്‍ ശബ്ബത്തില്‍ മുന്തിരിച്ചകൂ ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടുകയറ്റുന്നതും ശബ്ബത്തില്‍ വീഞ്ഞു, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവര്‍ ഭക്ഷണസാധനം വിലക്കുന്ന ദിവസത്തില്‍ ഞാന്‍ അവരെ പ്രബോധിപ്പിച്ചു.

നെഹെമ്യാവ് 13:18

നിങ്ങളുടെ പിതാക്കന്മാര്‍ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെ മേലും ഈ നഗരത്തിന്മേലും ഈ അനര്‍ത്ഥം ഒക്കെയും വരുത്തിയിരിക്കുന്നതു? എന്നാല്‍ നിങ്ങള്‍ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാല്‍ യിസ്രായേലിന്മേല്‍ ഉള്ള ക്രോധം വര്‍ദ്ധിപ്പിക്കുന്നു എന്നു അവരോടു പറഞ്ഞു.

സങ്കീർത്തനങ്ങൾ 81:3

അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്‍ണ്ണമാസിയിലും കാഹളം ഊതുവിന്‍ .

സദൃശവാക്യങ്ങൾ 11:1

കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.

സദൃശവാക്യങ്ങൾ 16:11

ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.

സദൃശവാക്യങ്ങൾ 20:23

രണ്ടുതരം തൂക്കം യഹോവേക്കു വെറുപ്പു; കള്ളത്തുലാസും കൊള്ളരുതു.

യേശയ്യാവ് 1:13

ഇനി നിങ്ങള്‍ വ്യര്‍ത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.

യേശയ്യാവ് 58:13

നീ എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ കാര്‍യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്റെ കാല്‍ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്‍യദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍ , നീ യഹോവയില്‍ പ്രമോദിക്കും;

യെഹെസ്കേൽ 45:10

ഒത്ത തുലാസ്സും ഒത്ത ഏഫയും ഒത്ത ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കേണം.

ഹോശേയ 12:7

അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യില്‍ ഉണ്ടു; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.

ഹോശേയ 12:8

എന്നാല്‍ എഫ്രയീംഞാന്‍ സമ്പന്നനായ്തീര്‍ന്നു, എനിക്കു ധനം കിട്ടിയിരിക്കുന്നു; എന്റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നില്‍ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.

മീഖാ 6:10

ദുഷ്ടന്റെ വീട്ടില്‍ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?

മലാഖി 1:13

എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.

റോമർ 8:6

ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.

കൊലോസ്യർ 2:16

അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.

Interlinear

Choose Theme