Home Bibles യോബ് 4:20 · മലയാളം ബൈബിൾ
യോബ് 4:20 · മലയാളം ബൈബിൾ

ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവര്‍ തകര്‍ന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എന്നേക്കും നശിക്കുന്നു.

Cross references

2 ദിനവൃത്താന്തം 15:6

ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകര്‍ത്തുകളഞ്ഞു.

2 ദിനവൃത്താന്തം 21:20

അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.

യോബ് 14:2

അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞുപോകുന്നു; നിലനില്‍ക്കാതെ നിഴല്‍പോലെ ഔടിപ്പോകുന്നു.

യോബ് 14:14

മനുഷ്യന്‍ മരിച്ചാല്‍ വീണ്ടും ജീവിക്കുമോ? എന്നാല്‍ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.

യോബ് 14:20

നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവന്‍ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.

യോബ് 16:22

ചില ആണ്ടു കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.

യോബ് 18:17

അവന്റെ ഔര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്റെ പേര്‍ ഇല്ലാതാകും.

യോബ് 20:7

അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.

സങ്കീർത്തനങ്ങൾ 37:36

എന്നാല്‍ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.

സങ്കീർത്തനങ്ങൾ 39:13

ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കല്‍നിന്നു മാറ്റേണമേ.

സങ്കീർത്തനങ്ങൾ 90:5

നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.

സങ്കീർത്തനങ്ങൾ 92:7

ദുഷ്ടന്മാര്‍ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.

സദൃശവാക്യങ്ങൾ 10:7

നീതിമാന്റെ ഔര്‍മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.

യേശയ്യാവ് 38:12

എന്റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവന്‍ എന്നെ പാവില്‍നിന്നു അറുത്തുകളയുന്നു; ഒരു രാപകല്‍ കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.

Interlinear

Choose Theme