അവന്റെ ഔര്‍മ്മ ഭൂമിയില്‍നിന്നു നശിച്ചുപോകും; തെരുവീഥിയില്‍ അവന്റെ പേര്‍ ഇല്ലാതാകും.
Cross references
നിങ്ങളുടെ ജ്ഞാപകവാക്യങ്ങള്‍ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകള്‍ മണ്‍കോട്ടകള്‍ തന്നേ.
ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
ദുഷ്പ്രവൃത്തിക്കാരുടെ ഔര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.
അവന്‍ എപ്പോള്‍ മരിച്ചു അവന്റെ പേര്‍ നശിക്കും എന്നു എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദോഷം പറയുന്നു.
വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഔര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.
അവന്നു ദയ കാണിപ്പാന്‍ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആര്‍ക്കും കൃപ തോന്നരുതേ.
എന്നാല്‍ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതില്‍നിന്നു നിര്‍മ്മൂലമാകും.
നീതിമാന്റെ ഔര്‍മ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
നീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര്‍ എന്നും നിലനില്‍ക്കയില്ല.
മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേലക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ചു സംഹരിക്കയും അവരുടെ ഔര്‍മ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.