യോബ് 35:11 · മലയാളം ബൈബിൾ
അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവര്‍ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.
Cross references
ഉല്പത്തി 1:26
അനന്തരം ദൈവംനാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വ്വഭൂമിയിന്മേലും ഭൂമിയില്‍ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
ഉല്പത്തി 2:7
യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.
യോബ് 32:8
എന്നാല്‍ മനുഷ്യരില്‍ ആത്മാവുണ്ടല്ലോ; സര്‍വ്വശക്തന്റെ ശ്വാസം അവര്‍ക്കും വിവേകം നലകുന്നു.
യോബ് 36:22
ദൈവം തന്റെ ശക്തിയാല്‍ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകന്‍ ആരുള്ളു?
സങ്കീർത്തനങ്ങൾ 94:12
യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനര്‍ത്ഥദിവസത്തില്‍ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു