Home Bibles ഉല്പത്തി 2:7 · മലയാളം ബൈബിൾ
ഉല്പത്തി 2:7 · മലയാളം ബൈബിൾ

യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ മൂക്കില്‍ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.

Cross references

ഉല്പത്തി 1:27

ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തില്‍ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.

ഉല്പത്തി 3:19

നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതില്‍ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയില്‍ തിരികെ ചേരും.

ഉല്പത്തി 3:23

അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെന്‍ തോട്ടത്തില്‍നിന്നു പുറത്താക്കി.

ഉല്പത്തി 7:22

കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു.

സംഖ്യാപുസ്തകം 16:22

അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 27:16

യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കും മുമ്പായി പോകുവാനും അവര്‍ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും

യോബ് 4:19

പൊടിയില്‍നിന്നുത്ഭവിച്ചു മണ്പുരകളില്‍ പാര്‍ത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരില്‍ എത്ര അധികം!

യോബ് 27:3

എന്റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ--

യോബ് 33:4

ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സര്‍വ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു.

യോബ് 33:6

ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവന്‍ ; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.

സങ്കീർത്തനങ്ങൾ 100:3

യഹോവ തന്നേ ദൈവം എന്നറിവിന്‍ ; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.

സങ്കീർത്തനങ്ങൾ 103:14

അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.

സങ്കീർത്തനങ്ങൾ 139:14

നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു.

സദൃശവാക്യങ്ങൾ 20:27

മനുഷ്യന്റെ ആത്മാവു യഹോവയുടെ ദീപം; അതു ഉദരത്തിന്റെ അറകളെ ഒക്കെയും ശോധനചെയ്യുന്നു.

സഭാപ്രസംഗി 3:7

കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;

സഭാപ്രസംഗി 3:20

എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയില്‍ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.

സഭാപ്രസംഗി 12:7

പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.

യേശയ്യാവ് 2:22

മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍ ; അവനെ എന്തു വിലമതിപ്പാനുള്ളു?

യേശയ്യാവ് 64:8

എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്റെ കൈപ്പണിയത്രേ;

യെഹെസ്കേൽ 37:5

യഹോവയായ കര്‍ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിക്കേണ്ടതിന്നു ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും.

യെഹെസ്കേൽ 37:6

ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിന്നു നിങ്ങളില്‍ ശ്വാസം വരുത്തും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.

സഖറിയാവ് 12:1

പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.

യോഹന്നാൻ 20:22

ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോടുപരിശുദ്ധാത്മാവിനെ കൈക്കൊള്‍വിന്‍ .

പ്രവൃത്തികൾ 17:25

കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല. താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിന്നും മുട്ടുള്ളവന്‍ എന്നപോലെ മാനുഷ്യകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

റോമർ 9:20

അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടുനീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?

1 കൊരിന്ത്യർ 15:45

എന്നാല്‍ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില്‍ വരുന്നു.

1 കൊരിന്ത്യർ 15:47

മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗ്ഗീയനെപ്പോലെ സ്വര്‍ഗ്ഗീയന്മാരും ആകുന്നു;

2 കൊരിന്ത്യർ 4:7

എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.

2 കൊരിന്ത്യർ 5:1

കൂടാരമായ ഞങ്ങളുടെ ഭൌമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു അറിയുന്നു.

എബ്രായർ 12:9

നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

Interlinear

Choose Theme