നിന്റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?
Cross references
നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?
ബലം വിചാരിച്ചാല്‍അവന്‍ തന്നേ ബലവാന്‍ ; ന്യായവിധി വിചാരിച്ചാല്‍ആര്‍ എനിക്കു അവധി നിശ്ചയിക്കും?
ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.
അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു?
അവന്‍ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
വാളിനെ പേടിപ്പിന്‍ ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊള്‍വിന്‍ .
അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.
മനുഷ്യന്‍ ദൈവസന്നിധിയില്‍ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍ അവനില്‍ അധികം ദൃഷ്ടിവെപ്പാന്‍ ആവശ്യമില്ല.
അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.
കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.
യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
ദൈവം നല്ലതും തീയതുമായ സകലപ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.
യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തില്‍ പ്രവേശിക്കും; നിങ്ങള്‍ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളില്‍ ഉണ്ടു;
എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.