Home Bibles യേശയ്യാവ് 3:14 · മലയാളം ബൈബിൾ
യേശയ്യാവ് 3:14 · മലയാളം ബൈബിൾ

യഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തില്‍ പ്രവേശിക്കും; നിങ്ങള്‍ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളില്‍ ഉണ്ടു;

Cross references

ലേവ്യപുസ്തകം 25:14

സംവത്സരങ്ങള്‍ ഏറിയിരുന്നാല്‍ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാല്‍ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവന്‍ നിനക്കു വിലക്കുന്നു.

ലേവ്യപുസ്തകം 25:17

ഭൂമി അതിന്റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ചു അതില്‍ നിര്‍ഭയം വസിക്കും.

യോബ് 22:4

നിന്റെ ഭക്തിനിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തില്‍ വരുത്തുകയും ചെയ്യുന്നതു?

യോബ് 24:2

ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍ കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയക്കുന്നു.

യോബ് 24:9

ചിലര്‍ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.

യോബ് 34:23

മനുഷ്യന്‍ ദൈവസന്നിധിയില്‍ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവന്‍ അവനില്‍ അധികം ദൃഷ്ടിവെപ്പാന്‍ ആവശ്യമില്ല.

സങ്കീർത്തനങ്ങൾ 14:4

നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.

സങ്കീർത്തനങ്ങൾ 143:2

യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.

യേശയ്യാവ് 3:2

വീരന്‍ , യോദ്ധാവു, ന്യായാധിപതി, പ്രവാചകന്‍ , പ്രശ്നക്കാരന്‍ , മൂപ്പന്‍ ,

യേശയ്യാവ് 5:7

സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേല്‍ ഗൃഹവും അവന്റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവന്‍ ന്യായത്തിന്നായി കാത്തിരുന്നു; എന്നാല്‍ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാല്‍ ഇതാ ഭീതി!

യിരെമ്യാവ് 5:27

കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ മഹാന്മാരും ധനവാന്മാരും ആയിത്തീര്‍ന്നിരിക്കുന്നു.

യിരെമ്യാവ് 12:10

എന്റെ വചനം കേള്‍പ്പാന്‍ മനസ്സില്ലാതെ ഹൃദയത്തിന്റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിന്നും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.

ആമോസ് 2:7

അവര്‍ എളിയവരുടെ തലയില്‍ മണ്‍പൊടി കാണ്മാന്‍ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നുഎന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം ഒരു പുരുഷനും അവന്റെ അപ്പനും ഒരേ യുവതിയുടെ അടുക്കല്‍ ചെല്ലുന്നു.

ആമോസ് 4:1

എളിയവരെ പീഡിപിക്കയും ദരിദ്രന്മാരെ തകര്‍ക്കുംകയും തങ്ങളുടെ ഭര്‍ത്താക്കന്മാരോടുകൊണ്ടുവരുവിന്‍ ; ഞങ്ങള്‍ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്‍യ്യാപര്‍വ്വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്‍പ്പിന്‍ .

മീഖാ 2:1

കിടക്കമേല്‍ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! അവര്‍ക്കും പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നേ അവര്‍ അതു നടത്തുന്നു.

മീഖാ 2:2

അവര്‍ വയലുകളെ മോഹിച്ചു പിടിച്ചുപറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്റെ ഭവനത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും പീഡിപ്പിക്കുന്നു.

മീഖാ 6:10

ദുഷ്ടന്റെ വീട്ടില്‍ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?

മത്തായി 21:33

മറ്റൊരു ഉപമ കേള്‍പ്പിന്‍ . ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിന്നു വേലികെട്ടി, അതില്‍ ചകൂ കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു പരദേശത്തുപോയി.

യാക്കോബ് 2:6

ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?

Interlinear

Choose Theme