യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും.
Cross references
യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം എനിക്കുണ്ടായിനീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളെക്കുന്ന ഒരു കാലം കാണുന്നു. അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാന്‍ പറഞ്ഞു.
ജാതികളോടു പ്രസ്താവിപ്പിന്‍ ; ഇതാ, കോട്ടവളയുന്നവര്‍ ദൂരദേശത്തു നിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരെ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോടു അറിയിപ്പിന്‍ .
യിസ്രായേല്‍ഗൃഹമേ, ഞാന്‍ ദൂരത്തുനിന്നു ഒരു ജാതിയെ നിങ്ങളുടെ നേരെ വരുത്തും എന്നു യഹോവയുടെ അരുളപ്പാടുഅതു സ്ഥിരതയുള്ളോരു ജാതി; പുരാതനമായോരു ജാതി, ഭാഷ നിനക്കു അറിഞ്ഞുകൂടാത്തതും വാക്കു നിനക്കു തിരിയാത്തതുമായോരു ജാതി തന്നേ;
അവരുടെ ആവനാഴി തുറന്ന ശവകൂഴി; അവര്‍ എല്ലാവരും വീരന്മാരത്രേ.
ബെന്യാമീന്‍ മക്കളേ, യെരൂശലേമിന്റെ നടുവില്‍നിന്നു ഔടിപ്പോകുവിന്‍ ; തെക്കോവയില്‍ കാഹളം ഊതുവിന്‍ ; ബേത്ത്--ഹക്കേരെമില്‍ ഒരു തീക്കുറി ഉയര്‍ത്തുവിന്‍ വടക്കു നിന്നു അനര്‍ഥവും മഹാ നാശവും കാണായ്‍വരുന്നു.
ഞാന്‍ അവരെ സന്ദര്‍ശിക്കും; യൌവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.
യഹോവേ ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.
ഈ ആലയം ശീലോവിന്നു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തില്‍ പ്രവചിച്ചിരിക്കുന്നതെന്തു എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തില്‍ യിരെമ്യാവിന്റെ അടുക്കല്‍ വന്നു കൂടി.
നീ ഇനിയും ശമര്‍യ്യപര്‍വ്വതങ്ങളില്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലം അനുഭവിക്കും.
മോവാബിന്റെ വമ്പു ഒടുങ്ങിപ്പോയി; ഹെശ്ബോനില്‍ അവര്‍ അതിന്റെ നേരെ അനര്‍ത്ഥം നിരൂപിക്കുന്നു; വരുവിന്‍ , അതു ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചുകളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.
ശേശക്‍ പിടിക്കപ്പെട്ടുപോയതെങ്ങനെ? സര്‍വ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ഒരു സ്തംഭനവിഷയമായ്തീര്‍ന്നതെങ്ങനെ?
ബാബേലിന്മേല്‍ കടല്‍ കവിഞ്ഞുവന്നിരിക്കുന്നു; അതിന്റെ തിരകളുടെ പെരുപ്പംകൊണ്ടു അതു മൂടിയിരിക്കുന്നു.
അതുകൊണ്ടു ഒഹൊലീബയേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍ക്കാര്‍, കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍,
ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിന്നു ഭൂമണ്ഡലത്തില്‍ നീളെ സഞ്ചരിക്കുന്നു.