ശേശക്‍ പിടിക്കപ്പെട്ടുപോയതെങ്ങനെ? സര്‍വ്വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായ്പോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ഒരു സ്തംഭനവിഷയമായ്തീര്‍ന്നതെങ്ങനെ?
Cross references
മൊട്ടക്കുന്നിന്മേല്‍ കൊടി ഉയര്‍ത്തുവിന്‍ ; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയര്‍ത്തി അവരെ കൈ കാട്ടി വിളിപ്പിന്‍ .
ഞാന്‍ മേദ്യരെ അവര്‍ക്കും വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നില്‍ അവര്‍ക്കും താല്പര്യവുമില്ല.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, വടക്കുദേശത്തുനിന്നു ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളില്‍നിന്നു ഒരു മഹാജാതി ഉണര്‍ന്നുവരും.
അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍; കരുണയില്ലാത്തവര്‍ തന്നേ; അവരുടെ ആരവം കടല്‍പോലെ ഇരെക്കുന്നു; സീയോന്‍ പുത്രീ, അവര്‍ നിന്റെ നേരെ യുദ്ധസന്നദ്ധരായി ഔരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നിലക്കുന്നു.
ഞാനോ ഇതാ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്നു; നിങ്ങള്‍ക്കു ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്‍വിന്‍ .
പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്കു അയക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ത്ഥദിവസത്തില്‍ അവര്‍ അതിനെ നാലുപുറവും വളയും.
വില്ലാളി വില്ലു കുലെക്കാതിരിക്കട്ടെ; അവന്‍ കവചം ധരിച്ചു നിവിര്‍ന്നുനില്‍ക്കാതിരിക്കട്ടെ; അതിലെ യൌവനക്കാരെ ആദരിക്കാതെ സര്‍വ്വസൈന്യത്തെയും നിര്‍മ്മൂലമാക്കിക്കളവിന്‍ .
ഞങ്ങള്‍ ബാബേലിന്നു ചികിത്സ ചെയ്തു എങ്കിലും സൌഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിന്‍ ; നാം ഔരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്റെ ശിക്ഷാവിധി സ്വര്‍ഗ്ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.
സിദെക്കീയാവു വാണുതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
പിന്നെ അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേല്‍രാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തില്‍ ആക്കി.
ബാബേല്‍രാജാവു ഹമാത്ത് ദേശത്തിലെ രിബ്ളയില്‍വെച്ചു അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.