Home Bibles യിരെമ്യാവ് 49:33 · മലയാളം ബൈബിൾ
യിരെമ്യാവ് 49:33 · മലയാളം ബൈബിൾ

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍മക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാന്‍ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.

Cross references

യേശയ്യാവ് 13:20

അതില്‍ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതില്‍ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.

യേശയ്യാവ് 14:23

ഞാന്‍ അതിനെ മുള്ളന്‍ പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

യേശയ്യാവ് 34:9

അവിടത്തെ തോടുകള്‍ കീലായും മണ്ണു ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.

യേശയ്യാവ് 34:13

അതിന്റെ അരമനകളില്‍ മുള്ളും അതിന്റെ കോട്ടകളില്‍ തൂവയും ഞെരിഞ്ഞിലും മുളെക്കും; അതു കുറുക്കന്മാര്‍ക്കും പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.

യേശയ്യാവ് 34:14

മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മില്‍ എതിര്‍പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.

യിരെമ്യാവ് 9:11

ആകാശത്തെയും ഭൂമിയെയും നിര്‍മ്മിക്കാത്ത ദേവന്മാരോ ഭൂമിയില്‍നിന്നും ആകാശത്തിന്‍ കീഴില്‍നിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന്‍ .

യിരെമ്യാവ് 10:22

ഞാന്‍ അവരെ സന്ദര്‍ശിക്കും; യൌവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.

യിരെമ്യാവ് 49:17

യിസ്രായേല്‍ ചിന്നിപ്പോയ ആട്ടിന്‍ കൂട്ടം ആകുന്നു; സിംഹങ്ങള്‍ അതിനെ ഔടിച്ചുകളഞ്ഞു; ആദ്യം അശ്ശൂര്‍രാജാവു അതിനെ തിന്നു; ഒടുക്കം ഇപ്പോള്‍ ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ അതിന്റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.

യിരെമ്യാവ് 49:18

അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അശ്ശൂര്‍ രാജാവിനെ സന്ദര്‍ശിച്ചതുപോലെ ബാബേല്‍ രാജാവിനെയും അവന്റെ രാജ്യത്തെയും സന്ദര്‍ശിക്കും.

യിരെമ്യാവ് 50:39

അവര്‍ ജയമത്തരായിരിക്കുമ്പോള്‍ ഉല്ലസിച്ചു ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന്നു ഞാന്‍ അവര്‍ക്കും ഒരു പാനീയം ഒരുക്കി അവരെ ലഹരി പിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാടു.

സെഫന്യാവു 2:9

അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില്‍ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയില്‍ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.

സെഫന്യാവു 2:13

അവന്‍ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.

മലാഖി 1:3

എന്നാല്‍ ഏശാവിനെ ഞാന്‍ ദ്വേഷിച്ചു അവന്റെ പര്‍വ്വതങ്ങളെ ശൂന്യമാക്കി അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുത്തിരിക്കുന്നു.

വെളിപ്പാട് 18:2

അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞതുവീണുപോയിമഹതിയാം ബാബിലോന്‍ വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിര്‍ന്നു.

വെളിപ്പാട് 18:21

പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞതുഇങ്ങിനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.

Interlinear

Choose Theme