യെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാര് ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാര് ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാര് ചെയ്ത ദോഷങ്ങളും നിങ്ങള് ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാര് ചെയ്ത ദോഷങ്ങളും നിങ്ങള് മറന്നുപോയോ?
Cross references
കളിമണ്ണും ഇഷ്ടികയും വയലിലെ സകലവിധവേലയും സംബന്ധിച്ചുള്ള കഠിനപ്രവര്ത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകലപ്രയത്നത്താലും അവര് അവരുടെ ജീവനെ കൈപ്പാക്കി.
അവിടത്തെ ജനത്തെയും അവന് പുറത്തു കൊണ്ടുവന്നു അവരെ ഈര്ച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന് അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ആ കാലത്തു ഒരിക്കല് യൊരോബെയാം യെരൂശലേമില്നിന്നു വരുമ്പോള് ശിലോന്യനായ അഹിയാപ്രവാചകന് വഴിയില്വെച്ചു അവനെ കണ്ടു; അവന് ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടുപേരും വയലില് തനിച്ചായിരുന്നു.
അശ്ശൂര്രാജാവായ സര്ഗ്ഗോന്റെ കല്പനപ്രകാരം തര്ത്താന് അശ്ദോദിലേക്കു ചെന്നു അശ്ദോദിനോടു യുദ്ധംചെയ്തു അതിനെ പിടിച്ച ആണ്ടില്,
വര്ള്ച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.
ഹര്സീത്ത് (ഔട്ടുനുറുകൂ) വാതിലിന്റെ പുറമെയുള്ള ബെന് -ഹിന്നോം താഴ്വരയില് ചെന്നു, ഞാന് നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു
എന്നാല് യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ
യെഹൂദാരാജാവായ ഹിസ്കീയാവും സര്വ്വയെഹൂദയും അവനെ കൊന്നുകളഞ്ഞുവോ? അവന് യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന് അവര്ക്കും വരുത്തുമെന്നു അരുളിച്ചെയ്തിരുന്ന അനര്ത്ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണന്നു വലിയോരു അനര്ത്ഥം വരുത്തുവാന് പോകുന്നു.
മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പില് വെച്ചു അതില് യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
ആകയാല് മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്സമയത്തു അവര് കാണ്കെ പുറപ്പെടുക; അവര് കാണ്കെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര് കണ്ടു ഗ്രഹിക്കുമായിരിക്കും.
ഞാന് പ്രവാചകന്മാരോടു സംസാരിച്ചു ദര്ശനങ്ങളെ വര്ദ്ധിപ്പിച്ചു; പ്രവാചകന്മാര് മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.
അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള് നിന്നെ ഛേദിച്ചു വിട്ടില് എന്നപോലെ നിന്നെ തിന്നുകളയും; വിട്ടില് എന്നപോലെ നിന്നെ തന്നേ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നേ പെരുക്കുക.
ഇതു കേട്ടാറെ യെരൂശലേമില് പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
പിന്നെ ശക്തനായോരു ദൂതന് തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില് എറിഞ്ഞു പറഞ്ഞതുഇങ്ങിനെ ബാബിലോന് മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.