Home Bibles യെഹെസ്കേൽ 12:3 · മലയാളം ബൈബിൾ
യെഹെസ്കേൽ 12:3 · മലയാളം ബൈബിൾ

ആകയാല്‍ മനുഷ്യപുത്രാ, നീ യാത്രക്കോപ്പു ഒരുക്കി പകല്‍സമയത്തു അവര്‍ കാണ്‍കെ പുറപ്പെടുക; അവര്‍ കാണ്‍കെ നിന്റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്രപുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍ കണ്ടു ഗ്രഹിക്കുമായിരിക്കും.

Cross references

ആവർത്തനം 5:29

അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിന്നും എന്റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിന്നും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്കും എപ്പോഴും ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നു.

ആവർത്തനം 32:29

ഹാ, അവര്‍ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കില്‍ കൊള്ളായിരുന്നു.

സങ്കീർത്തനങ്ങൾ 81:13

അയ്യോ എന്റെ ജനം എന്റെ വാക്കു കേള്‍ക്കയും യിസ്രായേല്‍ എന്റെ വഴികളില്‍ നടക്കയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.

യിരെമ്യാവ് 10:17

യിസ്രായേല്‍ഗൃഹവും യെഹൂദാഗൃഹവും ബാലിന്നു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതില്‍ ദോഷം പ്രവര്‍ത്തിച്ചിരിക്കയാല്‍ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്കു അനര്‍ത്ഥം വിധിച്ചിരിക്കുന്നു.

യിരെമ്യാവ് 13:1

വര്‍ള്‍ച്ചയെക്കുറിച്ചു യിരെമ്യാവിന്നുണ്ടായ യഹോവയുടെ വചനം.

യിരെമ്യാവ് 18:2

ഹര്‍സീത്ത് (ഔട്ടുനുറുകൂ) വാതിലിന്റെ പുറമെയുള്ള ബെന്‍ -ഹിന്നോം താഴ്വരയില്‍ ചെന്നു, ഞാന്‍ നിന്നോടു അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടതു

യിരെമ്യാവ് 19:1

എന്നാല്‍ യിരെമ്യാവു ഈ കാര്യങ്ങളെ പ്രവചിക്കുന്നതു ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിന്നു പ്രധാനവിചാരകനുമായ

യിരെമ്യാവ് 25:4

എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും

യിരെമ്യാവ് 26:3

പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കല്‍ വരുന്ന ദൂതന്മാരുടെ കയ്യില്‍ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോര്‍രാജാവിന്നും സീദോന്‍ രാജാവിന്നും കൊടുത്തയച്ചു,

യിരെമ്യാവ് 27:2

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രാകരം അരുളിച്ചെയ്യുന്നുഞാന്‍ ബാബേല്‍രാജാവിന്റെ നുകം ഒടിച്ചുകളയുന്നു.

യിരെമ്യാവ് 36:3

സിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കല്‍ അയച്ചുനീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.

യിരെമ്യാവ് 36:7

യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅരുളപ്പാടു ചോദിപ്പാന്‍ നിങ്ങളെ എന്റെ അടുക്കല്‍ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതുനിങ്ങള്‍ക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.

യെഹെസ്കേൽ 3:26

നീ ഊമനായി അവര്‍ക്കും ശാസകനാകാതെയിരിക്കേണ്ടതിന്നു ഞാന്‍ നിന്റെ നാവിനെ നിന്റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍ മത്സരഗൃഹമല്ലോ.

യെഹെസ്കേൽ 4:1

മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പില്‍ വെച്ചു അതില്‍ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,

യെഹെസ്കേൽ 12:7

എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്റെ സാമാനം പകല്‍സമയത്തു പുറത്തു കൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്റെ കൈകൊണ്ടു മതില്‍ കുത്തിത്തുരന്നു ഇരുട്ടത്തു അതു പുറത്തു കൊണ്ടുവന്നു, അവര്‍ കാണ്‍കെ തോളില്‍ ചുമന്നു.

യെഹെസ്കേൽ 12:10

ഈ അരുളപ്പാടു യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കും അവരുടെ ചുറ്റും പാര്‍ക്കുംന്ന യിസ്രായേല്‍ ഗൃഹത്തിന്നൊക്കെയും ഉള്ളതു എന്നു യഹോവയായ കര്‍ത്താവു അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.

യെഹെസ്കേൽ 33:11

എന്നാണ, ദുഷ്ടന്റെ മരണത്തില്‍ അല്ല, ദുഷ്ടന്‍ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതില്‍ അത്രേ എനിക്കു ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; നിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടുതിരിവിന്‍ , തിരിവിന്‍ ; യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ എന്തിന്നു മരിക്കുന്നു എന്നു അവരോടു പറക.

ലൂക്കോസ് 13:8

മേലാല്‍ കായിച്ചെങ്കിലോ - ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു.

ലൂക്കോസ് 20:13

അപ്പോള്‍ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന്‍ ഞാന്‍ എന്തു ചെയ്യേണ്ടു? എന്റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവര്‍ അവനെ ശങ്കിക്കും എന്നു പറഞ്ഞു.

2 തിമോത്തെയോസ് 2:25

വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നലകുമോ എന്നും

Interlinear

Choose Theme