Home Bibles യിരെമ്യാവ് 34:19 · മലയാളം ബൈബിൾ
യിരെമ്യാവ് 34:19 · മലയാളം ബൈബിൾ

എന്റെ മുമ്പാകെ നില്പാന്‍ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

Cross references

ഉല്പത്തി 15:8

കര്‍ത്താവായ യഹോവേ, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളതുഎനിക്കു എന്തൊന്നിനാല്‍ അറിയാം എന്നു അവന്‍ ചോദിച്ചു.

2 രാജാക്കന്മാർ 24:12

അവന്‍ യഹോവയുടെ ആലയത്തിലെ സകലനിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്നു എടുത്തു കൊണ്ടു പോയി; യിസ്രായേല്‍രാജാവായ ശലോമോന്‍ യഹോവയുടെ മന്ദിരത്തില്‍ ഉണ്ടാക്കിവെച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ ഖണ്ഡിച്ചുകളഞ്ഞു.

2 രാജാക്കന്മാർ 24:15

സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേല്‍രാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.

യിരെമ്യാവ് 29:2

യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നോടു അരുളിച്ചെയ്തിരിക്കുന്ന സകലവചനങ്ങളെയും ഒരു പുസ്തകത്തില്‍ എഴുതിവെക്കുക.

യിരെമ്യാവ് 34:10

ഞങ്ങള്‍ കൂടാരങ്ങളില്‍ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.

യിരെമ്യാവ് 38:7

അവന്‍ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നു ചങ്ങലയിട്ടു ബന്ധിച്ചു.

യിരെമ്യാവ് 39:6

അങ്ങനെ യിരെമ്യാവു മിസ്പയില്‍ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കല്‍ചെന്നു, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്റെ ഇടയില്‍ പാര്‍ത്തു.

യെഹെസ്കേൽ 22:27

അതിന്റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.

ദാനിയേൽ 9:6

ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തില്‍ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങള്‍ കേട്ടനുസരിച്ചതുമില്ല.

ദാനിയേൽ 9:8

കര്‍ത്താവേ, ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കയാല്‍ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.

ദാനിയേൽ 9:12

അവന്‍ വലിയ അനര്‍ത്ഥം ഞങ്ങളുടെ മേല്‍ വരുത്തിയതിനാല്‍ ഞങ്ങള്‍ക്കും ഞങ്ങള്‍ക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാര്‍ക്കും വിരോധമായി താന്‍ അരുളിച്ചെയ്ത വചനങ്ങളെ നിവര്‍ത്തിച്ചിരിക്കുന്നു; യെരൂശലേമില്‍ സംഭവിച്ചതുപോലെ ആകാശത്തിന്‍ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.

മീഖാ 7:1

എനിക്കു അയ്യോ കഷ്ടം; പഴം പറിച്ച ശേഷമെന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.

സെഫന്യാവു 3:3

അതിന്നകത്തു അതിന്റെ പ്രഭുക്കന്മാര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍; അതിന്റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍; അവര്‍ പ്രഭാതകാലത്തേക്കു ഒന്നും ശേഷിപ്പിക്കുന്നില്ല.

Interlinear

Choose Theme